Advertisment

ഇടുക്കി ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി ഇടുക്കി ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നൂതന സംരംഭക സാധ്യതകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉല്‍പ്പാദന പദ്ധതികള്‍ എന്നിവ വിശകലനം ചെയ്യുന്നതിന് ഇന്ന് (6) രാവിലെ 10 മണിക്ക് ഓള്‍ഡ് മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് ക്ലബില്‍ ഏകദിന ശില്പശാല നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ്. എം.എ.എം. പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം അഡ്വ എ രാജ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിക്കും. കെ ഡി എച്ച് പി കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ സി. വര്‍ഗീസ് രേഖകള്‍ കൈമാറും. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ബാബു വി. പദ്ധതി വിശദീകരിക്കും.

സിറ്റിസിആര്‍ഐ, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വ്യക്തിഗത കര്‍ഷകര്‍ക്ക് 50-60 % സബ്‌സിഡിയോടെയും, ഗ്രൂപ്പുകള്‍ക്ക് 80% സബ്‌സിഡിയോടെയും കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി മുഖേന യന്ത്രങ്ങള്‍, കാര്‍ഷിക വിളയുടെ അകലവും, കൃഷിയിടത്തിന്റെ വിസ്തീര്‍ണം അനുസരിച്ചു യൂണിറ്റ് കോസ്‌ററിന്റെ 45 -55 % വരെ സബ്‌സിഡിയോടുകൂടി ആധുനിക ജലസേചന -സാങ്കേതിക വിദ്യ കര്‍ഷകരിലേക്കു എത്തിക്കുന്നതിന് പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി ആനുകൂല്യവും ഇപ്പോള്‍ നിലവില്‍ ഉണ്ട്. കൂടാതെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയിലൂടെ വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിനു രണ്ടു കോടി രൂപ വരെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കുറഞ്ഞ പലിശ നിരക്കില്‍ (നിലവിലുള്ള പലിശ നിരക്കിന് 3 % വരെ സബ്‌സിഡി) വായ്പ പദ്ധതിയും ഇപ്പോള്‍ ലഭ്യമാണ്. ഈ പദ്ധതിയിലൂടെ കാര്‍ഷികമേഖലയില്‍ പുതിയസംരംഭങ്ങള്‍ തുടങ്ങുന്നതിനു ആവിശ്യമായ സാങ്കേതികജ്ഞാനം പകരുന്നതിനു ശില്‍പശാല പ്രയോജനകരമാകും.

ജില്ലാ പഞ്ചായത്ത് അംഗം എം. ഭവ്യ , ബ്ലോക്ക് പഞ്ചായത്ത് അംഗം അനന്ത റാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, പഞ്ചായത്ത് അംഗം അഷ്ടലക്ഷ്മി, പ്രിന്‍സിപ്പില്‍ കൃഷി ഓഫീസര്‍ പത്മം. എസ്, ആലപ്പുഴ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജ്‌മോഹന്‍ സി. കെ, കോഴിക്കോട് കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോഹനന്‍ സി. കെ, ആത്മ പ്രോജക്ട് ഡയറക്ടര്‍ ആന്‍സി തോമസ്, ഡയറക്ടറേറ്റ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജന്‍. ആര്‍, ദേവികുളം അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവന്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എല്‍. ഷൈലജ തുടങ്ങിയവര്‍ പങ്കെടുക്കും.

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ബന്ധപ്പെടുക. ഫോണ്‍-9446981320, 8086930144, 8281294866.

Advertisment