ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ്ബ്; ഭാരവാഹികള്‍ ചുമതലയേറ്റു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: 2022 - 2023 വര്‍ഷത്തേക്കുള്ള ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ്ബിലെ ഭാരവാഹികള്‍ ചുമതലയേറ്റു. ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന ചടങ്ങ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. റോട്ടറിക്ലബ്ബിന്റെ നാല് സര്‍വീസ് പ്രൊജക്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മനു മാധവന്‍ (പ്രസിഡന്റ്), റോണി സെബാസ്റ്റിയന്‍ (സെക്രട്ടറി), മാത്യു ചെറിയാന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.

Advertisment

കുട്ടികളുടെ ആരോഗ്യവും സന്തോഷവും ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം മെഡിക്കല്‍ ക്യാംപുകളും കൗണ്‍സലിങ്ങുകളും സംഘടിപ്പിക്കാനായുള്ള പദ്ധതി 'അമൃതം', ഭിന്നശേഷിക്കാരായ യുവതികളുടെ വിവാഹത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ടുള്‌ല പദ്ധതി 'പരിണയം', മെഡിക്കല്‍ അഡ്മിഷന്‍, സിവില്‍ സര്‍വീസ് കോച്ചിങ് തുടങ്ങിയ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ധന വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള പദ്ധതി 'വാത്സല്യം' തുടങ്ങിയ പദ്ധതികളാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്. അമൃതം പദ്ധതി നടപ്പാക്കാനുള്ള കട്ടേല എം.ആര്‍.എസ് സ്‌കൂളും ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ്ബും തമ്മിലുള്ള ധാരണാപത്രം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മനു മാധവന്‍ സ്‌കൂള്‍ എച്ച്.എം സതീഷിന് കൈമാറി.

കവയിത്രി സുഗതകുമാരിയുടെ ഓര്‍മയ്ക്കായി വി.കെ പ്രശാന്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ലൈബ്രറിയിലേക്കുള്ള സംഭാവനയും ചടങ്ങില്‍ വെച്ച് കൈമാറി. റോട്ടറി ഗവര്‍ണര്‍ കെ. ബാബുമോന്‍ മുഖ്യാതിഥിയായി.

Advertisment