07
Sunday August 2022
കേരളം

ഉരുള്‍ കവര്‍ന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം; ദുരന്ത ധനസഹായ വിതരണം പൂര്‍ത്തിയായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, August 6, 2022

സമാനതകളില്ലാതെ കേരളം കണ്ട പെട്ടിമുടി ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. ഇരുള്‍പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച്ച അത്യന്തം ഭയാനകവും സമാനതകള്‍ ഇല്ലാത്തതുമായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കിടയിലൂടെ നാടൊന്നാകെ ദുരന്തഭൂമിയിലേക്കോടിയെത്തി.

കണ്‍മുമ്പില്‍ കാണുന്നതിലും വലുതായിരുന്നു പെട്ടിമുടിയില്‍ സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ പഴുതടച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. അന്ന് വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന എംഎം മണിയുള്‍പ്പെടെയുള്ള മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഘാനും ദുരന്തബാധിതമേഖലയില്‍ നേരിട്ടെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ ഏകോപിപ്പിച്ചു. മനുഷ്യസാധ്യമായതൊക്കെയും സര്‍ക്കാരും ജില്ലാ ഭരണകൂടവും പെട്ടിമുടിയിലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചു.

കിലോമീറ്ററുകള്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയും മുടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. കൊവിഡ് ആശങ്ക നിലനിന്നിട്ടും ഒറ്റക്കെട്ടായി കൈമെയ് മറന്നെല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. ഒരുമാസത്തോടടുത്ത തിരച്ചില്‍ ജോലികള്‍ക്കൊടുവില്‍ നാല് പേരൊഴികെ മറ്റെല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌ക്കരിച്ചു. ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തത്.

പെട്ടിമുടി ദുരന്തശേഷമുള്ള സര്‍ക്കാരിന്റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും ഇടപെടലും പുനരധിവാസവും വേഗത്തിലായിരുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കമ്പനിയുടെ സഹായത്തോടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും സര്‍ക്കാര്‍ വേഗത്തിലാക്കി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരിമാരുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കണ്ണന്‍ ദേവന്‍ കമ്പനിയും ഇടപെടലുകളുമായി ദുരന്തബാധിതര്‍ക്കൊപ്പം നിന്നു. പെട്ടിമുടിയില്‍ ഇന്നതെല്ലാം കണ്ണീരോര്‍മ്മകളാണ്.

ദുരന്തം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞ 66 പേരുടെ ആശ്രിതര്‍ക്കും ഇതിനോടകം ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ കാണാതായ 4 പേര്‍ മരണപ്പെട്ടതായി കണക്കാക്കി ഇവരുടെ അനന്തരാവകാശികള്‍ക്ക് ധനസഹായം അനുവദിച്ച് നല്‍കുന്നതിനുണ്ടായിരുന്ന നിയമ തടസ്സങ്ങള്‍ നീക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് ധനസഹായം അനുവദിച്ച് ഉത്തരവായതോടു കൂടിയാണ് ധനസഹായ വിതരണം പൂര്‍ത്തിയായത്.

More News

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്‍-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്‌സര്‍ പട്ടേല്‍-9, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]

പട്‌ന: എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്‌നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.

കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക്‌ സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട്‌ ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.  മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ്‌ വിതരണം ബഹ്‌റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]

തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).

തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.

ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]

error: Content is protected !!