Advertisment

വാണിജ്യ വാഹനങ്ങളുടെ നികുതി അടയ്ക്കൽ ; ക്ഷേമനിധി നിബന്ധന ഉത്തരവ് സുപ്രീം കോടതി ശരി വച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കേരളത്തിലെ വാണിജ്യ വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി വിഹിതം അടച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നുളള ഒരു വിഭാഗം വാഹന ഉടമ സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതി തളളി. കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്ടിലെ (1976)4(7),4(8),15 എന്നീ വകുപ്പുകളും കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ആക്ടിലെ 8(എ) വകുപ്പും സുപ്രീം കോടതി ശരി വച്ചു.

വാഹന നികുതി അടയ്ക്കാന്‍ ക്ഷേമപദ്ധതി വിഹിതം അടച്ചതിന്റെ രസീത് ഹാജരാക്കണമെന്ന 2005 ലെ കേരള മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ ഭരണഘടനാ പ്രശ്‌നമില്ലെന്ന കേരള ഹൈക്കോടിയുടെ ഉത്തരവാണ് ജഡ്ജിമാരായ എസ്.എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക്ക, സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ശരിവച്ചത്. കേരളത്തിലെ നിയമങ്ങളിലെ വ്യവസ്ഥകളും കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളും തമ്മില്‍ പൊരുത്തക്കേടില്ലെന്നും കേരള സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലെ വ്യവസ്ഥകളില്‍ യാതൊരുവിധ അപാകതകളുമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Advertisment