കേരള മുസ്ലിം നവോത്ഥാനം : ചരിത്രവും ദർശനവും പ്രകാശനം ചെയ്തു. രാജ്യം മതേതര മൂല്യങ്ങളുമായി മുന്നോട്ടു നടക്കണമെന്ന് സ്പീക്കർ എം ബി രാജേഷ്

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update

publive-image

കുമരനെല്ലൂര്‍ ; കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന സമിതി പുറത്തിറക്കുന്ന കേരള മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും പ്രകാശനം നിയമ സഭ സ്പീകർ എം ബി രാജേഷ് നിർവ്വഹിച്ചു.

Advertisment

മത സാമൂഹിക മേഖലകളിൽ മുന്നോട്ടു നടക്കാൻ തയ്യാറാവണമെന്നു സ്പീക്കർ പറഞ്ഞു. പിന്നോട്ടു നടത്തമാണ് എല്ലാ തലങ്ങളിലും കാണുന്നത്.നവോഥാന മൂല്ല്യങ്ങൾ കീഴ്മേൽ മറിക്കാൻ വലിയ ശ്രമങ്ങൾ നടക്കുകയാണ്. മതേതര ആശയങ്ങളെ തകർക്കാനും ശ്രമനങ്ങൾ ഉണ്ടാകുന്നു. നവോഥാന നായകർ ഉഴുതു മറിച്ച മണ്ണിലാണ് എല്ലാ പരിഷ്ക്കരണങ്ങളും നടന്നത്.
അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ നവോഥാന പ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.

publive-image

കുമരനെല്ലൂർ ഇസ്ലാഹിയ്യ അറബി കോളേജിൽ നടന്ന പ്രകാശന ചടങ്ങിൽ സാഹിത്യകാരൻ കെ പി രാമനുണ്ണി ആദ്യ കോപ്പി ഏറ്റുവാങ്ങി. കേരളത്തിലെ പ്രശസ്തരായ എഴുത്ത്കാരുടെ
28 അധ്യായങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം അക്കാദമിക നിലവാരത്തിലുള്ളതും റഫറൻസിന് സഹായ കരവുമാണ്. ഇസ്ലാമിക ആദർശ നൈതികതയും ചരിത്ര രചനയുടെ അക്കാദമിക ശൈലിയും കോർത്തിണക്കിയ ഈ ഗ്രന്ഥപരമ്പര കേരള മുസ്ലിം ചരിത്രത്തിന്റെ ഇത് വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വിശദമായ ആഖ്യാനമാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള മലയാളി മുസ്ലിം വഴിത്താരകളാണ് ഒന്നാം വാള്യത്തിൽ പ്രതിപാദിച്ചത്.

പ്രകാശന ചടങ്ങിൽ കെ എൻ എം സംസ്ഥാ പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഡോ. പി പി അബ്ദുൽഹഖ് അധ്യക്ഷത വഹിച്ചു.എം മുഹമ്മദ് മദനി, എ പി അബ്ദുസ്സമദ്,പി പി ഉണ്ണീൻ കുട്ടി മൗലവി,എ അസ്ഗർ അലി, ഡോ എ.ഐ അബ്ദുൽ മജീദ് സ്വലാഹി.മുസ്തഫ തൻവീർ, പി.മമ്മിക്കുട്ടി എം എൽ എ. ,എം ടി അബ്ദുസ്സമദ്,ശറഫുദ്ധീൻ കളത്തിൽ,എൻ കുഞ്ഞിപ്പ മാസ്റ്റർ,പി പി മുഹമ്മദ്, ഒ ഫാറൂഖ് വി.കെ. ഈസ മാസ്റ്റർ, സി.എം ച്ച്ഷൗ ക്കത്തലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Advertisment