മേൽമുറി (മലപ്പുറം): 'ലഹരിയെ അകറ്റു, ജീവിതം ആസ്വദിക്കൂ.' റൈൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ എം.എം .ഇ.ടി ഹയർ സെക്കൻണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. മലപ്പുറം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.പി പി മജീദ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കോഡിനേറ്റർ എംപി മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് എക്സൈസിലെ(വിമുക്തി )റിസോഴ്സ് പവർ പേഴ്സൺ ഗണേശൻ നയിച്ചു. മലപ്പുറം എംഎൽഎ പി ഉബൈദുള്ള എഴുതിക്കൊടുത്ത കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ സന്ദേശം ഉസ്മാൻ മാനാട്ടിൽ ചൊല്ലിക്കൊടുത്തു.
മലപ്പുറം ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ വി പി നിഷാദിനെ പൊന്നാടയണയിച്ച് എം അബ്ദുൽ ഗഫൂർ ആദരിച്ചു. എക്സൈസ് ചടങ്ങിൽ വിദ്യാർഥികൾക്ക് മാതൃകയാകുന്ന തര ത്തിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആദിൽ ഷായ്ക്കു സേവനപഹാരം സമർപ്പിക്കുകയും ചെയ്തു.ഇസ്മായിൽ ഖാൻ വൃക്ഷത്തൈകൾ വിതരണം ചെയ്തു.തൃക്കാക്കര സ്വദേശിയും ഇപ്പോൾ മലപ്പുറം ഫയർ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുമായി ജോലി ചെയ്യുന്ന ഇസ്മായിൽ ഖാൻ 2011ൽ രൂപം കൊടുത്ത സാമൂഹ്യ സംഘടനയാണ് റൈൻ ഫൗണ്ടേഷൻ.