ഗൾഫിൽ ജോലി ചെയ്ത് കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് ഒടുവില്‍ എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിയാല്‍ പിരിവ് എടുത്തിട്ടാണെങ്കിലും വേണ്ടപ്പെട്ടവര്‍ നിങ്ങളെ നാട്ടിലെത്തിക്കും; ദൈവദൂതരെപ്പോലെ മുന്നിലെത്തുന്ന സ്വര്‍ണക്കടത്ത് മാഫിയയുടെ കെണിയില്‍പ്പെടരുത്‌; അവര്‍ നിങ്ങളെ ഏൽപിച്ച സ്വർണം സിനിമയിൽ കാണുന്നത് പോലെ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ നിങ്ങളുടെ അവസ്ഥ ദാരുണമാകും, മരിച്ചു കഴിഞ്ഞാൽ അന്ത്യവിശ്രമം പോലും നിങ്ങൾക്ക് അനുവദനീയമല്ല; മുന്നറിയിപ്പുമായി ബഷീര്‍ അമ്പലായിയുടെ കുറിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങള്‍ ഗള്‍ഫില്‍ നിന്നെത്തുന്ന യുവാക്കളെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

publive-image

സമാനമായ രീതിയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തുകയും മറ്റൊരു യുവാവിന്റെതെന്ന് സംശയിച്ച് ആളുമാറി സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു.

ഖത്തറില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനെയും കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പ്രവാസി യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് ബഷീര്‍ അമ്പലായി. ബഷീര്‍ അമ്പലായി യുവാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ

ഗൾഫിലെ സഹോദരൻന്മാരെ ചിന്തിക്കുക

ഒന്നും രണ്ടും വർഷം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് വരാൻ സമയമാകുമ്പോൾ കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയ വിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതാണല്ലോ ഇപ്പോൾ കണ്ടുവരുന്നത് .

പ്രിയപ്പെട്ടവരെ കാണാനുള്ള അതിയായ ആഗ്രഹം മൂലം എല്ലാം മറന്ന് നിങ്ങൾ ഇവരുടെ വലയത്തിലായി ചതിയിൽ പെടുന്നു . സ്വർണ്ണ കള്ളക്കടത്ത് സംഘം നിങ്ങളെ ഏൽപിച്ച സ്വർണം നഷ്ടപ്പെടുകയോ സിനിമയിൽ കാണുന്നത് പോലെ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്താൽ നിങ്ങളുടെ അവസ്ഥയും കഴിഞ്ഞ ദിവസം ദാരുണമായി കൊല ചെയ്തപ്പെട്ട സഹോദരന്റെ രീതിയിലാവും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല .

കൊടിയ പീഡനങ്ങള്‍ക്ക്‌ ശേഷം മരണം മരിച്ചു കഴിഞ്ഞാൽ അന്ത്യവിശ്രമം പോലും നിങ്ങൾക്ക് അനുവദനീയമല്ല, ഈ സഹോദരനും ഇപ്പോൾ സംഭവിച്ചത് അതാണ് .

സ്വണക്കടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടി മുങ്ങിമരിച്ച ഈ സഹോദരൻ മറ്റൊരു മതത്തിൽപ്പെട്ട സഹോദരനാണന്ന് കരുതി ചിതയിൽ വെച്ചു ക്രിയാ കർമ്മങ്ങൾ നിർവ്വഹിച്ചു .അപ്പോൾ ആ സഹോദരൻ എവിടെ എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുന്നു.

പ്രിയപ്പെട്ടവരെ ടിക്കറ്റിനോ മറ്റോ നിങ്ങൾ പ്രയാസം അനുഭവിക്കുന്നുണ്ടങ്കിൽ ജിസിസി രാജ്യങ്ങളിലെ സേവന കൂട്ടായ്മയിലെയോ സന്നദ്ധ സംഘടനയിലോ ഉള്ളവരെ ഉടനെ ബദ്ധപ്പെടുക .

നിങ്ങൾ അർഹത പെടുന്നവരാണങ്കിൽ പിരിവ് എടുത്തെങ്കിലും വേണ്ടപ്പെട്ടവർ നമ്മുടെ സഹോദരൻന്മാരെ കയറ്റി വിടും എന്ന കാര്യത്തിൽ ഏറെ വിശ്വാസമുണ്ട്.

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് കാരണമായ വരുന്ന ഇത്തരം ഇടപാടുകൾ മൂലം നിരന്തരമായ മനുഷ്യകുരുതി നടത്തുന്ന കള്ളക്കടത്ത് സംഘങ്ങളുടെ വലയിൽ പെടാതിരിക്കുക . കുടുബത്തിന്റെ അത്താണി താങ്കളിലാണന്ന് മറക്കാതിരിക്കുക.

Advertisment