ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
Advertisment
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ൽ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയാണ് പ്രസവിച്ചത്. ഈ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടെന്നാണ് വിവരം. സംഭവത്തിൽ കുളത്തൂപ്പഴ പൊലീസ് അന്വേഷണം തുടങ്ങി.
കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ അമ്മ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും പെൺകുട്ടി പ്രസവിച്ച വിവരം പറഞ്ഞില്ല. താനാണ് പ്രസവിച്ചത് എന്നാണ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർ സമ്മതിച്ചു.