ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
പൊന്നാനി: സിപിഐയുടെ ആനപ്പടി ബ്രാഞ്ച് സെക്രട്ടറിയും, എൽസി മെമ്പറും, മത്സ്യത്തൊഴിലാളി എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പറുമായിരുന്ന എസ് മുസ്തഫ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
Advertisment
പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ മുൻ എം പി സി ഹരിദാസിൻ്റെയും, വി സയ്ദ് മുഹമ്മദ് തങ്ങളുടെയും നേതൃത്വത്തിൽ മെമ്പർഷിപ്പ് നൽകി. എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. വി ചന്ദ്രവല്ലി,കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എൻ പി സേതുമാധവൻ, എം രാമനാഥൻ, കെ വി ബാവ, മുരളീധരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.