Advertisment

തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം , കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഏകദേശം 230 ഓളം പേരെ പരിശോധിക്കുകയും, നിരവധി പേർക്ക് കണ്ണട കൊടുക്കുകയും, 22 പേരെ തിമിര ശസ്ത്രക്രിയക്കായി തിരുനൽവേലി കണ്ണാശുപത്രിയിലേക്കു കൊണ്ട് പോകുകയും ചെയ്തു.

publive-image

തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ടി.എൽ , സെക്രട്ടറി ഷിബു കുമാർ, ട്രെഷറർ ശരത് , പ്രോഗ്രാം കൺവീനർ അബീഷ് , ഡോ. ആതിര, ഡോ. ശ്രീജ , കോ ഓഡിനേറ്റർ ഹേമചന്ദ്രൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകി. തണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിത്‌ കുമാർ , അശോക കുമാർ , ഷീബ അബീഷ്, ശ്യാംദാസ്, അഭിലാഷ്, ഷിജു, കൃഷ്ണകുമാർ, ശാന്തിനി, ലൈലാമണി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

publive-image

Advertisment