ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
Advertisment
കാസര്‍കോട്: അയ്യങ്കാവില്‍ മകളെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. പിന്നാലെ കുട്ടി അബോധാവസ്ഥയിലായി. സംഭവമറിഞ്ഞ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ പിതാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.
മദ്യലഹരിയിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.