ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് രണ്ടു പേരെ കടലിൽ കാണാതായി. ചേർത്തല കണ്ടമംഗലം സ്കൂളിലെ വിദ്യാർഥികളായ വൈശാഖ്, ശ്രീഹരി എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന നാല് വിദ്യാർഥികൾ രക്ഷപ്പെട്ടു.

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് ആറ് കുട്ടികള്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ആറും പേരും തിരയില്‍പെടുകയും രണ്ട് പേരെ കാണാതാവുകയുമായിരുന്നു.

Advertisment