Advertisment

പൊറ്റശ്ശേരി ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആദിവാസി കുടുംബങ്ങളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകും ; വിഭവ സമൃദ്ധമായ ഭക്ഷണം നൽകി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

കാഞ്ഞിരപ്പുഴ: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 39 ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുള്ള പൊറ്റശ്ശേരി ഹൈസ്‌കൂളിൽ എംഎൽഎ ശാന്തകുമാരി സന്ദർശനം നടത്തി.ആഗസ്റ്റ് രണ്ട് മുതലാണ് നൂറിലേറെ ആളുകൾക്ക് ഇവിടെ താത്കാലിക ക്യാമ്പ് ഒരുക്കിയത്.ആദിവാസി കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണം പുരോഗമിക്കുകയാണ്. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാരിൽ നിന്നും അനുമതി ആയെന്നും ആദിവാസി വിഭാഗങ്ങളെ എല്ലാ മേഖലയിലും സ്വയംപര്യാപ്തമാക്കി അവരുടെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എം എൽ എ ശാന്തകുമാരി പറഞ്ഞു.

മഴയുടെ തീവ്രത കുറയുന്നതോടെ ക്യാമ്പ് അവസാനിപ്പിക്കും.പൊറ്റശ്ശേരി സർക്കാർ വിദ്യാലയത്തിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആദിവാസികൾക്ക് പൈതൃകം ചാരിറ്റബിൾ ട്രസ്റ്റ് ഭക്ഷണം വിതരണം ചെയ്തു.മഴ ശക്തമായ ഘട്ടത്തിൽ കഴിഞ്ഞവര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാർപ്പിച്ചത്.

തുടർച്ചയായി പെയ്യുന്ന മഴയിലും മല വെള്ളത്തിൻ്റെ വരവിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവർ സുരക്ഷിതമല്ല.എംഎൽഎ ശാന്തകുമാരി.പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീപ്,ഡെപ്യൂട്ടി തഹസിൽദാർ രാമൻകുട്ടി,പുഷ്പലത, അർച്ചന,പൈതൃകം ട്രസ്റ്റ് ചെയർമാൻ രവീന്ദ്രനാഥ ശർമ,സെക്രട്ടറി മുഹമ്മദ് സവാദ്,സുഹൈബ് തുടങ്ങിയവർ സംസാരിച്ചു.

Advertisment