04
Tuesday October 2022
കേരളം

കേരളത്തിലെ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, August 12, 2022

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2022 അടിസ്ഥാനമാക്കി കേരളത്തിലെ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022-ലെ പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു.

സ്ഥാപനങ്ങള്‍: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍, പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നത്.

യോഗ്യത: എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണല്‍ എം.ബി.ബി.എസ്. പാസ് സര്‍ട്ടിഫിക്കറ്റോ വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ വേണം. ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് 2022 മേയ് 31-നകം പൂര്‍ത്തിയാക്കണം. കേരളീയനായിരിക്കണം.

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ, കേരളീയേതരരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്കും അപേക്ഷിക്കാം. പക്ഷേ, അവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല. പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാരെ എന്‍.ആര്‍.ഐ. സീറ്റിലേക്കേ പരിഗണിക്കൂ.

സര്‍വീസ് വിഭാഗക്കാരൊഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ് ക്വാട്ട അപേക്ഷകര്‍ക്ക് 47-ഉം ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ക്വാട്ട അപേക്ഷകര്‍ക്ക് 45-ഉം വയസ്സായിരിക്കും 9-8-2022-ലെ ഉയര്‍ന്ന പ്രായപരിധി.

നീറ്റ് പി.ജി.: 2022-ലെ നീറ്റ് പി.ജി. യോഗ്യത നേടണം. അത് ഇപ്രകാരമാണ്: ജനറല്‍/ഇ.ഡബ്ല്യു.എസ്. -50-ാം പെര്‍സന്റൈല്‍ (800-ല്‍ 275 മാര്‍ക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉള്‍പ്പെടെ)-40-ാം പെര്‍സന്റൈല്‍ (245), യു.ആര്‍. പി.ഡബ്ല്യു.ഡി. – 45-ാം പെര്‍സന്റൈല്‍ (260).

നീറ്റ് റാങ്ക്/സ്‌കോര്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനപരീക്ഷാ കമ്മിഷണര്‍ സീറ്റ് അലോട്ട്‌മെന്റ് നടത്തും.

അപേക്ഷ: അപേക്ഷ ഓഗസ്റ്റ് 20-ന് രാവിലെ 10-നകം www.cee.kerala.gov.in വഴി നല്‍കാം. പ്രോസ്‌പെക്ടസും ഇവിടെ ലഭിക്കും. സര്‍വീസ് അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ശേഷം, പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ സഹിതം അവരുടെ വകുപ്പുമേധാവിക്ക് ഓഗസ്റ്റ് 20-ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം.

More News

  ദി ഫണ്ടമെന്റം പാർട്ണർഷിപ്പിന്റെ നേതൃത്വത്തിൽ സീരീസ് ബി1 ഫണ്ടിംഗ് റൗണ്ടിൽ കുക്കു എഫ്എം 21.8 മില്യൺ ഡോളർ സമാഹരിച്ചു. അടുത്തിടെ ആരംഭിച്ച രണ്ടാമത്തെ ഫണ്ടിൽ നിന്നുള്ള ഫണ്ടമെന്റത്തിന്റെ ആദ്യ നിക്ഷേപമാണ് കുക്കു എഫ്എം രേഖപ്പെടുത്തുന്നത്. പുതിയ നിക്ഷേപകരായ Fundamentum, Paramark എന്നിവയ്‌ക്കൊപ്പം നിലവിലുള്ള നിക്ഷേപകരായ KRAFTON, Inc, 3one4 Capital, Vertex, Verlinvest, FounderBank Capital എന്നിവയും ഈ റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. കുക്കു എഫ്‌എമ്മിന്റെ ഈ വർഷത്തെ രണ്ടാമത്തെ ധനസമാഹരണമാണിത്. വർഷാരംഭത്തിൽ KRAFTON, Inc. നയിച്ച്, […]

കുവൈറ്റ് സിറ്റി: കലാ സംസ്‌കാരിക പരിപാടികളോടൊപ്പം കായിക രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് തളിപ്പറമ്പ് കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് ഫഹാഹീൽ സൂഖ്സബാ ഗ്രൗണ്ടിൽ വൈകിട്ട് ആറു മുതൽ സംഘടിപ്പിക്കുന്നു. കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അയൂബ് ഗാന്ധിയുടെ പേരിലാണ് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കുവൈറ്റിലെ അറിയപ്പെടുന്ന 16 ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് പ്രവാസികൾക്കടക്കം ആവേശമായ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സൽമാൻ കുറ്റിക്കോടാണ്. ഒപ്പം […]

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചി ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നുകൊണ്ട് D2C ഫൂട്ട്പ്രിന്റ് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഒല എക്സ്പീരിയൻസ് സെന്റർ EV പ്രേമികൾക്ക് ഒലയുടെ EV സാങ്കേതികവിദ്യ അനുഭവിക്കാനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സഹായകമാകും. ഉപഭോക്താക്കൾക്ക് S1, S 1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പര്ച്ചേസിനുള്ള സഹായം തേടാനും ഓല […]

ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ […]

ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം […]

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ […]

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബുധനാഴ്ച്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം. കോടിയേരി ബാലകൃഷ്ണന് […]

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്തു നിന്നും അരുണിന്‍റെ ബൈക്ക് കണ്ടെത്തി. ഇതിന് പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സംഭവത്തിൽ, അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് നടപടികൾക്ക് […]

കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഒന്നരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന വിവിധ ആൽക്കഹോൾ ബ്രാൻഡുകളുടെ 23,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് പരാജയപ്പെടുത്തി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് ഇത് എത്തിച്ചത്. കണ്ടെയ്‌നറുകള്‍ വഴി കടത്താനായിരുന്നു ശ്രമം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

error: Content is protected !!