ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/post_attachments/Mx3uo2vwmgRQUPIhByd5.jpeg)
ചെങ്ങന്നൂർ: വ്യാപാര മേഖലയെ തച്ചുതകർക്കുന്ന ജി.എസ്.ടി.യിലെ അപാകതകൾ പരിഹരിക്കുക, ഭക്ഷ്യ സാധനങ്ങൾ മുതൽ പേപ്പർ ക്യാരി ബാഗിന് വരെ കുത്തനെ വില കൂടുന്ന കേന്ദ്ര സർക്കാരിൻ്റെ നികുതി ഘടനയിൽ മാറ്റം വരുത്തുക, തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്ത് ഉടനീളം വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ചിട്ടുള്ള ധർണയുടെ ഭാഗമായി ചെങ്ങന്നൂരിൽ ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടന്നു.
Advertisment
തുടർന്ന് നടന്ന പൊതുയോഗം സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മുരുകേശ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി എം.ശശികുമാർ ഉത്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി - സതീഷ് നായർ, ജില്ലാ കമ്മിറ്റി അംഗം സുനു തുരുത്തിക്കാട്, ബി.ഷാജ് ലാൽ, എം.ജെ.സണ്ണി ,സജി പാറപ്പുറം, പ്രമോദ് അമ്പാടി എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us