കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്‌ഹോ പ്രക്ഷേപണം സ്വാതന്ത്ര്യദിനത്തിന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്‌ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് ആരംഭിക്കും. തിരുവനന്തപുരം ഇന്ദിരാഭവനില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.

വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലെത്തുക. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്‌ഹോയുടെ പ്രത്യേകതയാണ്.

Advertisment