/sathyam/media/post_attachments/TltVpw0StIPoCpko8IOQ.jpg)
കൊല്ലം : ടോൾ പ്ലാസയിൽ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ മുഖ്യ പ്രതി പൊലീസ് പിടിയിൽ. വർക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്. നാവായിക്കുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഞ്ജിത്തിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തായ അഭിഭാഷകൻ ഷിബുവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെയായിരുന്നു സംഭവം. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ജീവനക്കാരൻ ചോദ്യം ചെയ്തതതോടെയാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ പ്രതി, ജീവനക്കാരന്റെ ഷര്‍ട്ടിൽ പിടിച്ച് ഏറെ ദൂരം വലിച്ചിഴച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റ ജീവനക്കാരൻ കുരീപ്പുഴ സ്വദേശി അരുൺ ചികിത്സയിൽ തുടരുകയാണ്.