ഭാരതപ്പുഴയോരത്ത് കുറ്റിക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

പൊന്നാനി: കുറ്റിക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതപ്പുഴയോരത്ത് പതാക ഉയർത്തി സ്വാതന്ത്രദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിന്റെ അധ്യക്ഷതയിൽ തലമുതിർന്ന കോൺഗ്രസ് നേതാവ് പി കുമാരൻ മാസ്റ്റർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ അസീസ്, കെ പി ഭാസ്കരൻ, പി ഗഫൂർ,കെ റിയാസ്, കെ പി മനോജ്,പി മുത്തുരാജ്, കെ പി മണി, ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment
Advertisment