മഞ്ജു വാര്യരും വാമിഖയും ഒന്നിച്ചു, സഹോദരിമാര്‍ തമ്മിലുള്ള സ്‌നേഹബന്ധം വരച്ചുകാട്ടി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രം! ഓണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള രണ്ട് വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

author-image
admin
Updated On
New Update

publive-image

ഗോദ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചതയാണ് നടി വാമിഖ ഗബ്ബി. കല്യാണ്‍ ജ്വല്ലേഴ്‌സിന് വേണ്ടി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരോടൊപ്പം വാമിഖ അഭിനയിച്ച പരസ്യചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

Advertisment

ഓണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള രണ്ട് പരസ്യചിത്രങ്ങളിലാണ് മഞ്ജു വാര്യരും വാമിഖയും അഭിനയിച്ചത്. രണ്ട് പരസ്യചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പഞ്ചാബിലെ ബ്രാന്‍ഡ് അംബാസഡറാണ് വാമിഖ ഗബ്ബി. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്. സഹോദരിമാര്‍ തമ്മിലുള്ള ആത്മബന്ധമാണ് ഇരു പരസ്യചിത്രങ്ങളുടെയും ഇതിവൃത്തം. അതുകൊണ്ട് തന്നെ ഇത് ഏറെ ഹൃദ്യസ്പര്‍ശമെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. ഇരുതാരങ്ങളുടെയും സ്‌ക്രീനിലെ രസതന്ത്രം ഏറെ മനോഹരമെന്നും ആരാധകര്‍ പറയുന്നു.

ഓണവുമായി ബന്ധപ്പെട്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് പുറത്തിറക്കിയ ഈ വീഡിയോ 24 മണിക്കൂറിനുള്ളില്‍ 2500-ഓളം പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്. കല്യാണ്‍ ജ്വല്ലേഴ്‌സിന് വേണ്ടിയുള്ള ഈ ചിത്രീകരണം ഏറെ മനോഹരമായിരുന്നുവെന്ന് വാമിഖ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മഞ്ജു വാര്യരോടൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment