/sathyam/media/post_attachments/CuWM0qq6Z0S9tHT8FWWl.png)
രാജ്യത്തുടനീളം മഹാമാരി സമയത്ത് ഹോംസ്റ്റേകളുടെ ആവശ്യം പലമടങ്ങ് വർദ്ധിച്ചപ്പോൾ, മെയ്ക് മൈ ട്രിപ്പ് റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ ഡാറ്റ പ്രകാരം, മഹാമാരിക്കാലത്ത് മെയ്ക് മൈ ട്രിപ്പ് -ൽ ഏറ്റവും കൂടുതൽ ഹോംസ്റ്റേകൾ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേരളം ഉയർന്നു. മൊത്തത്തിൽ, മഹാമാരിക്ക് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച്, മെയ്ക് മൈ ട്രിപ്പ് പ്ലാറ്റ്‌ഫോമിലെ ഹോംസ്‌റ്റേ ബുക്കിംഗിൽ സംസ്ഥാനത്ത് 40% വർദ്ധനവ്* ഉണ്ടായിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ഇന്ത്യൻ സഞ്ചാരികളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഇടമായ വർക്കലയെ സംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, ഹോംസ്റ്റേ ഓപ്ഷനുകൾക്കുള്ള ബുക്കിംഗിൽ വർക്കലയിൽ അഞ്ചിരട്ടി വർദ്ധനവുയുണ്ടായെന്നാണ്. തൊട്ടുപിന്നാലെയുള്ള വയനാട് മഹാമാരിക്ക് മുമ്പുള്ള കാലയളവിൽ നിന്ന് ബുക്കിംഗുകൾ ഇരട്ടിയായി വർദ്ധിച്ചു. ഹോംസ്റ്റേ വിഭാഗത്തിനുള്ളിൽ നടത്തിയ തിരയലുകളിലും ബുക്കിംഗുകളിലും ഭൂരിഭാഗവും ഹോസ്റ്റലുകൾക്കും വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കും വേണ്ടിയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us