ചാത്തന്നൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: ഗ്രാമപഞ്ചായത്തിന്റെയും ചാത്തന്നൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1ന് കർഷകദിനം സമുചിതമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിജുവിന്റെ അധ്യക്ഷതയിൽ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വച്ചു കൂടിയ ചടങ്ങിൽ ചാത്തന്നൂർ എംഎൽഎ.ജി. എസ്. ജയലാൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 12 മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള മുഖ്യപ്രഭാഷണം നടത്തി.

Advertisment

കൃഷി ഓഫീസർ മനോജ് ലൂക്കോസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദസ്തക്കീർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിർമ്മല വർഗീസ്,സിനി അജയൻ, എൻ ശർമ്മ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ. സജീവ് കുമാർ, ആർ.അമൽ ചന്ദ്രൻ, ഷൈനി ജോയി , മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,ചാത്തന്നൂർ എസ് സി ബി പ്രസിഡന്റ് അഡ്വ. ആർ ദിലീപ് കുമാർ, മറ്റു ബാങ്ക് പ്രതിനിധികൾ, പാടശേഖരസമിതി,കാർഷിക വികസന സമിതി ഭാരവാഹികൾ, നിറവ് 'എ' ഗ്രേഡ് ക്ലസ്റ്റർ പ്രസിഡന്റ് സി. എം. പ്രേംജിത്ത് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. ഷാജി നന്ദി അറിയിച്ചു. ചടങ്ങിന് മുന്നോടിയായി 'കൃഷിദർശൻ' വിളംബര ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും കൃഷി ഓഫീസറുടെയും നേതൃത്വത്തിൽ നടന്നു. കർഷക ദിനത്തിൽ പഞ്ചായത്ത് പരിധിയിലുള്ള എഴുപതോളം പുതിയ കൃഷിയിടങ്ങളിൽ കർഷകർ, കൃഷി ആരംഭിച്ചതായി കൃഷി ഓഫീസർ അറിയിച്ചു.

Advertisment