പാരിപ്പള്ളിയിൽ ഒരു ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നുമായി നാല് പേർ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: വിപണിയിൽ ഒരു ലക്ഷത്തോളം വിലയുള്ള മയക്കുമരുന്നുമായി നാല് പേരെ പാരിപ്പള്ളി പൊലീസ് പിടികൂടി. കോട്ടക്കേറം ഒാംശ്രീഹരിയിൽ വിഷ്ണു എന്ന അഭിലാഷ്(22), പുത്തൻകുളം രാഹുൽവിഹാറിൽ മുന്ന എന്ന രോഹിൻ(22), പാമ്പുറം എസ് എസ് ഭവനിൽ സുമേഷ്(24), പൂതക്കുളം പ്രസന്നഭവനിൽ അനീഷ്(27) എന്നിവരാണ് പിടിയിലായത്.

Advertisment

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 31 ഗ്രാം എംഡിഎംഎ എന്ന മയക്കുമരുന്നാണ് അഭിലാഷിന്റെ വീട്ടിൽ നിന്ന് പൊലീസ് റെയ്ഡ് നടത്തി കണ്ടെടുത്തത്. പാരിപ്പള്ളി എസ്എച്ച്ഒ അൽജബാർ, എസ്ഐ സുരേഷ്,ഗ്രേഡ് എസ്ഐമാരായ സാബുലാൽ, അജിത്ത്, രാമചന്ദ്രൻ, ബിജു, മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment