കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് ; കെ എസ് ആർ ടി സിയിൽ ശമ്പള കുടിശ്ശിക

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : ആഡംബര ബസ് സർവീസ് നടത്തുന്ന കെ- സ്വീഫ്റ്റിലെ ഡ്രൈവർ കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ഓണം അഡ്വാൻസായി 3000 രൂപ വീതം നല്കും. സേവന മേഖലയായെ  എസ് ആർ ടി സി ജീവനക്കാരുടെ കാര്യത്തിൽ ഓണം അഡ്വാൻസിനെക്കുറിച്ചോ ബോണസിനെക്കുറിച്ചോ ഇതുവരെ ഒരു ചർച്ചപോലുമുണ്ടായിട്ടില്ല. മാത്രമല്ല കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസം മുതൽ ശമ്പളവും കുടിശ്ശികയാണ്.

Advertisment

കെ-സ്വിഫ്റ്റിൽ 2022 ജൂലായ് 31-ന് മുമ്പ് ചേർന്നവർക്ക് ഓണം അഡ്വാൻസ് ലഭിക്കും. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി ചെയ്തിട്ടുണ്ടായിരിക്കണം എന്ന് മാത്രം. കെ-സ്വിഫ്റ്റിൽ സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടില്ല. തൊഴിൽപരമായ യാതൊരു സംരക്ഷണവും ആനുകൂല്യവുമില്ലാതെ ദിവസ വേതനക്കാരായാണ് ഡ്രൈവർ കം കണ്ടക്ടർമാരെ നിയോഗിച്ചിട്ടുള്ളത്.

ഓണം അഡ്വാൻസ് ആവശ്യമുള്ള ഡ്രൈവർക്കും കണ്ടക്ടർമാർ ആഗസ്റ്റ് 31- നകം സത്യവാങ്‌മൂലം സഹിതം അപേക്ഷ നല്കണം. തുല്യ ഗഡുക്കളായി ഓണം അഡ്വാൻസ് തിരിച്ചു പിടിക്കുന്നതിനുള്ള സമ്മത പത്രമാണ് സത്യവാങ്ങ്മൂലമായി നല്കേണ്ടത്.

Advertisment