/sathyam/media/post_attachments/V3RZnYsnJku9IYj3aIaT.jpg)
സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ 2021 - ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാനതീയതി ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത പുരസ്‌കാരത്തിന് 18 - നും 40- നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ്മീഡിയ), മാധ്യമപ്രവര്‍ത്തനം (ദ്യശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, ക്യഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ആര്‍ക്കും വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാം. അതാത് മേഖലയിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/ രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത മികച്ച ക്ലബ്ബുകള്‍ക്ക് 30,000/ രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ഓരോ വിഭാഗത്തിലും ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതല അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/ രൂപയും പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും.
മാര്‍ഗ്ഗനിദ്ദേശങ്ങളും അപേക്ഷ ഫോറവും ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ വെബ്സൈറ്റിലും ലഭിക്കും. (www.ksywb.kerala.gov.in). ഫോണ്‍- 9895183934.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us