‘ഭാരത് ജോഡോ’ : പൊന്നാനി നിയോജക മണ്ഡലം സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ 28 ന്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലാണ് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. ഇതിനോടുഅനുബന്ധിച്ച് പൊന്നാനി നിയോജക മണ്ഡലം സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഈ മാസം 28 ന് മാറഞ്ചേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശം തണൽ ഓഡിറ്റോറിയത്തിൽ നടത്തും.

Advertisment

#BharatJodoYatra എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും ഇതിനോടകം വൈറലായി കഴിഞ്ഞു. കന്യാകുമാരിയിൽനിന്നു കശ്മീർ വരെ നടത്തുന്ന പദയാത്രയെ സ്വാഗതം ചെയ്ത സംഘടനാ പ്രതിനിധികൾ പ്രചാരണത്തിനും മറ്റുമായി കഴിയുംവിധം സഹകരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.

150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. ഗുജറാത്തിൽ കടക്കുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ടു 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്റർ പദയാത്രയായിരുക്കും. 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.

സെപ്റ്റംബർ ഏഴിന് യാത്ര തുടങ്ങും മുൻപ്, രാഹുൽ ഗാന്ധി പിതാവിന്റെ രക്തം വീണ ശ്രീപെരുംപുത്തൂരിലെത്തി അനുഗ്രഹം തേടും. രാഹുൽ ആദ്യമായാണ് ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തിലെത്തുന്നത്. സെപ്റ്റംബർ 11നു രാവിലെ കേരള അതിർത്തിയായ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണു കേരളത്തിലെ റാലികൾ.

Advertisment