വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ/ നോമിനേഷന്‍ ക്ഷണിച്ചു. സാമൂഹ്യസേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്രസാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിലാണ് 2022 ല്‍ വനിതാരത്‌നം പുരസ്‌കാരം നല്‍കുന്നത്.

Advertisment

തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ കാഴ്ചവെച്ച വ്യത്യസ്തവും, നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. പുരസ്‌കാര ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നല്‍കും. താല്‍പര്യമുള്ളവര്‍ ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസില്‍ 2022 നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം.

Advertisment