മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മഞ്ചേരി: പന്തല്ലൂരിൽ ബസ്സും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വള്ളുവങ്ങാട് പറമ്പൻ പൂള സ്വദേശി അമീൻ (20), കീഴാറ്റൂർ സ്വദേശിയായ ഇഹ്സാൻ (17) എന്നിവരാണ് മരിച്ചത്.

Advertisment

പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

Advertisment