സപ്ലൈകോ ഓണം കൊല്ലം ജില്ലാ ഫെയര്‍ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: ഓണത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ന്യായ വിലയില്‍ കൃത്യ അളവിലും ഗുണമേന്മയുള്ള ആവശ്യസാധനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സപ്ലൈകോ ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പീരങ്കി മൈതാനത്ത് നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. എം. നൗഷാദ് എം.എല്‍.എ ആദ്യവില്പന നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

Advertisment

എം.എല്‍.എ.മാരായ പി.എസ്. സുപാല്‍, എം.മുകേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍,ഡെപ്യൂട്ടി മേയര്‍ കൊല്ലംമധു, ഡിവിഷന്‍ കൗണ്‍സിലര്‍ എ.കെ. സവാദ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ സഞ്ജീവ് പട്‌ജോഷി, മറ്റ് രാഷ്ട്രീയ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

Advertisment