പാലക്കാട് ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മിഷൻ സ്കൂളിന് മുന്നിൽ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ശനിയാഴ്ച മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ് ഇടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment