കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം. എയുമായി രണ്ടുപേർ അറസ്റ്റിൽ. കൊല്ലം പന്മന മിടാപ്പള്ളി ചീരാളത്ത് പുത്തൻ വീട്ടിൽ ബദറുദ്ദീൻ മകൻ ഹുസൈൻ(30), ചവറ പയ്യലക്കാവ് ത്രിവേണിയിൽ ഷീലാ മേരിയുടെ മകൾ ജോസ്ഫിൻ(27) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള റോഡിൽ ശ്രീഭദ്രാ ലോഡ്ജിന് സമീപം സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോളാണ് ഇവർ പിടിയിലായത്. ഇവർ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1050 മില്ലിഗ്രാം എം.ഡി.എം.എയും 16.25 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

Advertisment

കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല തകർക്കുന്നതിന് പോലിസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിൽ യുവതി യുവാക്കൾക്ക് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകുന്നവരെ പറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ചവറ സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ജയപ്രകാശ് എസ്.സിപിഒ ഉഷ, സിപിഒ മാരായ രതീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് ഹുസൈനെയും ജോസ്ഫിനെയും പിടികൂടിയത്. കോടതിയിൽ ഹജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Advertisment