പഴഞ്ചൊല്ലുകൾക്ക് ശേഷം " അർത്ഥ സമ്പൂർണ" വുമായി അംബികാ ബാലസുബ്രഹ്മണ്യൻ വടവട്ട്!

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വരും തലമുറയിൽ നിന്നും നമ്മുടെ മാതൃ ഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതൃ ഭാഷ അന്യം നിന്നു പോകാതിരിക്കാൻ എളിയ പരിശ്രമം നടത്തുകയാണ് മറുനാടൻ മലയാളിയും അധ്യാപികയുമായ അംബികാ ബാല സുബ്രഹ്മണ്യൻ. നേരത്തെ തന്നെ നടന മയൂരി ഫൈൻ ആർട്സ് അക്കാദമി ( NatanaMayuri Academy of Arts ) യൂട്യൂബിൽ നൂറോളം എപ്പി സോഡുകളിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിൽ പഴഞ്ചൊല്ലുകൾക്ക് വ്യാഖ്യാനം നൽകി കൊണ്ടായിരുന്നു അംബികയുടെ മാതൃ ഭാഷയുടെ മഹത്വം എല്ലാവരിലേക്കും എത്തിക്കുവാനുള്ള ഉദ്യമത്തിൻ്റെ തുടക്കം.

Advertisment

അതിനു ലഭിച്ച പ്രോത്സാഹനവും ഊഷ്മള സ്വീകരണവും നൽകിയ പ്രചോദനത്തിൻ്റെ ഫലമായി മുപ്പത് എപിസോഡുകളിലായി " അർത്ഥ സമ്പൂർണം " എന്ന പുതിയ പംക്തിക്ക് തുടക്കമിട്ടിരിക്കയാണ് ഈ മുൻ അധ്യാപിക. പുരാണ-ഇതിഹാസങ്ങളിലെയും, കാവ്യ കവിതകളിലേയും അർത്ഥവത്തായ വരികൾക്ക് വ്യാഖ്യാനം നൽകുന്നതാണ് ഈ പംക്തി. തൻ്റെ ഈ പരിശ്രമത്തിലൂടെ വരും തലമുറ മലയാളികളെ മാതൃ ഭാഷയിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് അംബികാ ബാലസുബ്രഹ്മണ്യൻ.

Advertisment