നഷ്ടബാല്യങ്ങളുടെ വീണ്ടെടുപ്പായി മലപ്പുറം ജിഎംഎച്ച്എസ്‌ 82- 83 ബാച്ച് അക്ഷരമുറ്റം സംഗമം

New Update

publive-image

നൗഷാദ്‌ കളപ്പാടൻ സാമൂഹിക പ്രവർത്തകൻ യു എം ഹുസ്സൈൻ മലപ്പുറത്തെ പൊന്നാട അണിയിക്കുന്നു
Advertisment

മലപ്പുറം: ജിഎംഎച്ച്എസ്‌ മലപ്പുറം 82 - 83 എസ്‌ എസ്‌ എൽ സി ബാച്ചിന്റെ അക്ഷരമുറ്റംസംഗമം ബാല്യ, കൗമാര സൗഹൃദങ്ങളുടെ വീണ്ടെടുപ്പായി. കെ പി സലീമിന്റെ വസതിയിൽ നടന്ന സംഗമത്തിൽ സ്പൈനർ കോഡ്‌ ബാധിച്ച സഹപാഠിക്ക്‌ വീൽ ചെയർ സമ്മാനിച്ച് സ്നേഹബന്ധങ്ങളിൽ പുളകം ചാർത്തി.

പി ടി അബ്ദുൽ കരീം സഹപാഠിക്കുള്ള വീൽ ചെയർ ചടങ്ങിൽ വെച്ച്‌ കൈമാറി. സഹപാഠികളോടും സഹപ്രവർത്തകരോടുമുള്ള കരുതലും കാരുണ്യ സ്പർശവും അങ്ങേയറ്റം പ്രശംസനീയമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത നൗഷാദ്‌ കളപ്പാടൻ ( ഉപദേശക സമിതിയംഗം. കാലിക്കറ്റ്‌ എയർപോർട്ട്‌ ) പറഞ്ഞു. ഇറയത്തൻ നാസർ അദ്ധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവർത്തകൻ യു എം ഹുസ്സൈൻ മലപ്പുറത്തിനെ പൊന്നാട അണിയിച്ചു. തിരുവോണ ദിനത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ നടത്താൻ പി പ്രദീപ്‌ (ഫയർ സ്റ്റേഷൻ ഓഫീസർമഞ്ചേരി) നെ കൺവീനർ ആയി തിരഞ്ഞെടുത്തു.

എ പി സൈതലവി, പി ടി അഷ്‌റഫ്‌ , എ പി നാസർ , മൊയ്തീൻ കോയ , പി കെ അൻവർ ഹുസ്സൈൻ എന്നിവർ പ്രസംഗിച്ചു. മുസ്തഫ ഊട്ടി (ലേക്ക്‌ റസിഡൻസി) വീഡിയോ കോൺഫ്രൻസിലൂടെ ആശംസാ പ്രസംഗം നടത്തി. എം അബ്ദുറഹിമാൻ, പി കെ മൊയ്തീൻ , രവീന്ദ്രകുമാർ, പി കെ ഹസയിൻ , ടി മൂസ്സക്കുട്ടി എന്നിവർ സഹപാഠി സംഗമത്തിന് നേതൃത്വം നൽകി. കെ പി സലീം സ്വാഗതവും, എ പി ഷാഹുൽ അമീർ നന്ദിയും പറഞ്ഞു

Advertisment