/sathyam/media/post_attachments/pZKCag3KBimq1sjNF6Ty.jpeg)
കൊല്ലം: ബൈക്ക് അപകടത്തെ തുടർന്നുണ്ടായ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികളെ പോലീസ് പിടിയിൽ. ക്ലാപ്പന തെക്ക്മുറിയിൽ സൗപർണ്ണിക വീട്ടിൽ ലാൽജി മകൻ വെള്ളയ്ക്ക സനൽ എന്നറിയപ്പെടുന്ന സനൽ (42), ക്ലാപ്പന മുറിയിൽ മാധവാലയം വീട്ടിൽ രാജീവൻ മകൻ കണ്ണൻ എന്ന ലിജു(29), ക്ലാപ്പന കോട്ടയ്ക്കുപുറം മുറിയിൽ കല്ലേലിത്തറയിൽ വീട്ടിൽ പ്രഭാകരൻ മകൻ പ്രജീഷ് (31), കോട്ടയ്ക്കുപുറം മുറിയിൽ കല്ലേലിത്തറയിൽ വീട്ടിൽ ലാൽജി മകൻ സജിത്ത് (35) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.
രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് അപകടത്തിലെ സാമ്പത്തിക നഷ്ടങ്ങളെ ചൊല്ലിയുള്ള തർക്കം പരാതിക്കാരന്റെ സുഹൃത്തായ അമൽഹരിയോട് ഉണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് മണിയോട് കൂടി കോളഭാഗം ജംഗ്ഷനിൽവെച്ച് സുഹൃത്തുക്കളായ ആരോമലും വൈഷ്ണവും അമൽഹരിയോട് സംസാരിച്ചു നിൽക്കവേ അതുവഴി വന്ന നാലംഘസംഘത്തിലുള്ള സനൽ അസഭ്യം പറഞ്ഞ് വൈഷ്ണവിനെ തള്ളി താഴെയിടുകയും കൈവശം കരുതിയിരുന്ന ആയുധം കൊണ്ട് തലയിൽ ആഞ്ഞു വെട്ടുകയുമായിരുന്നു.
ഇത് കൈ കൊണ്ട് തടയാൻ ശ്രമിച്ചതിൽ വിരലുകളിൽ ആഴത്തിൽ മുറിവുകൾ ഏൽക്കുകയും അസ്ഥികൾക്ക് പൊട്ടലേൽക്കുകയും ചെയ്തു. ഓടിമാറാൻ ശ്രമിച്ച വൈഷ്ണവിനെ മറ്റു പ്രതികൾ കൂടി തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ലഭിച്ചപരാതീയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അലോഷ്യസ്, രാമദാസ്, രാജേന്ദ്രൻ എ.എസ്.ഐ മാരായ ഷിബു, ഷാജിമോൻ, നന്ദകുമാർ, സിപിഒ ആശിഖ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us