/sathyam/media/post_attachments/kSCiKdUTVoNNe81gyCVM.jpg)
ചാത്തന്നൂർ: പാരിപ്പള്ളി കരിമ്പാലൂരിൽ തർക്കവഴിയിൽ കാർ പാർക്ക് ചെയ്തതിന് ഗൃഹനാഥനെ കുത്തി പരിക്കേല്പിക്കുകയും കാർ തല്ലിതകർക്കുകയും ചെയ്തു. ശ്രീരാമപുരം ശ്രീഗണേശൻവീട്ടിൽ ഷൈജു(41)ന് ആണ് കുത്തേറ്റത്. പ്രതിയായ കരിമ്പാലൂർ ജിജി മന്ദിരത്തിൽ സുധാകരൻ (71)പൊലീസ് നിരീക്ഷണത്തിൽ പാരിപ്പള്ളി മെഡിക്കൽകോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് സുധാകരന്റെ അയൽവാസിയായ രാജേന്ദ്രൻപിള്ളയുമായുള്ള തർക്കവഴിയിൽ ഷൈജു കാർ പാർക്ക് ചെയ്തത് ആണ് അക്രമത്തിൽ കലാശിച്ചത്. തർക്കഭൂമിയിൽ കാർ പാർക്ക് ചെയ്തത് സുധാകരൻ ചോദ്യം ചെയ്യുകയും ഷൈജുവിനെ കുത്തിപരിക്കേല്പിക്കുകയും കാർ തകർക്കുകയുമായിരുന്നു. പരിക്കേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ സുധാകരനെ പാരിപ്പള്ളി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. സുധാകരനും രാജേന്ദ്രൻപിള്ളയുമായി വഴിതർക്കം സംബന്ധിച്ച് നേരത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us