ചിറക്കര ഏലായില്‍ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താന്‍ശ്രമിച്ച മരമടി മത്സരം തടഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂര്‍: ചിറക്കരയില്‍ സിപിഎം ഏരിയ സമ്മേളത്തിന്റെ ഭാഗമായി നിയമവിരുദ്ധമായി കാളകളെ ഉപയോഗിച്ച് സംഘടിപ്പിച്ച മരമടി മത്സരം തടഞ്ഞു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സബ്കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മത്സരം തടഞ്ഞത്. മരമടി മത്സരം നടത്താന്‍ പാടില്ല എന്ന ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ ഉത്തരവ് നിലനില്‍ക്കുകയാണ് കാളകളെ ഉപയോഗിച്ച് മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്.

Advertisment

രഹസ്യമായി മത്സരം നടത്തുവാന്‍ സംഘാടകര്‍ ഒരുങ്ങുന്നുവെന്ന വിവരം ലഭിച്ചതോടെ കളക്ടറുടെ നിര്‍ദേശം അനുസരിച്ച് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചിറക്കര ഏലായില്‍ എത്തി നടപടി സ്വീകരിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരവും മരമടി ഉള്‍പ്പെടെയുള്ള എല്ലാ മത്സരങ്ങള്‍ സമ്പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവിന് വിരുദ്ധമായി പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചത്.

Advertisment