കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സിൽ മോഷണം: രണ്ട് സ്ത്രീകൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം രാമേശ്വരം കാക്കത്തോപ്പ് എന്ന സ്ഥലത്ത് ഡോർ No 12 ൽ ലക്ഷ്മി മകൾ മുത്തുമാരി(30 ), ലക്ഷ്മി മകൾ മഹേശ്വരി(32 ) എന്നിവരാണ് അറസ്റ്റിലായത്.

Advertisment

കൊല്ലത്ത് നിന്നുള്ള ബസ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴേക്കും യാത്രക്കാരിയായ മറ്റൊരു യുവതിയുടെ ബാഗിൽ നിന്നും പേഴ്‌സ് മോഷ്ട്ടിക്കുകയായിരുന്നു. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ പ്രശാന്ത്, എസ്ഐ രാജീവ്, എസ്.സി.പി.ഒ ലീന, എസ്.സി.പി.ഒ ലിസി, എസ്.സി.പി.ഒ ലത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisment