/sathyam/media/post_attachments/YhpwvgfKaqmh0eXcwCCB.jpg)
കേരള സർവകലാശാല അഫിലിയേ​റ്റഡ് കോളജുകളിലേയും, യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ നാളെ തുടങ്ങും. 25 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബി.എ./ബി.എ.അഫ്സൽ – ഉൽ – ഉലാമ/ബി.എസ്.സി/ബി.കോം പരീക്ഷകൾ സെപ്തംബർ 13 ലേക്ക് മാറ്റി.
ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2016 അഡ്മിഷൻ – മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷകൾ ഒക്‌ടോബർ 7 മുതൽ നടത്തും.
അതേസമയം നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്​തംബർ 28 നും നാലാം സെമസ്​റ്റർ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ പരീക്ഷകൾ സെപ്​തംബർ 15നും ആരംഭിക്കും.
സെമസ്​റ്റർ പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുളള തീയതി സെപ്തംബർ രണ്ടിലേക്ക് നീട്ടി. കാര്യവട്ടം എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള ആറ് എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ – 3 ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 3) അപേക്ഷിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us