കുമ്മാട്ടി മഹോത്സവം : ബ്രോഷർ പ്രകാശനം നടന്നു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കോവിലക പറമ്പ് ടാസ ക്ലബ് സംഘടിപ്പിക്കുന്ന തൃക്കുമാരംകുടം കോവിലക പറമ്പ് ദേശക്കുമാട്ടി മഹോത്സവം ബ്രോഷർ പ്രകാശനം നടന്നു. സിവിൽ സ്റ്റേഷൻ പാർക്കിനു മുൻവശം നടന്ന ചടങ്ങിൽ കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഡോ.പൽപ്പു ഫൗഡേഷൻ ചെയർമാൻ ഋഷിപൽപ്പുവിനു നൽകി നിർവ്വഹിച്ചു.

Advertisment

publive-image

ടാസക്ലബ് രക്ഷാധികാരി ഷാജു ചേലാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, കൗൺസിലർ സുനിത വിനു, കെ.സുമേഷ്, ക്ലബ് പ്രസിഡണ്ട് ആർ.മണികണ്ഠൻ, സെക്രട്ടറി സുസ്മിത്.സി.എസ്, ക്ലബ് ഭാരവാഹികളായ സംഗീത്.സി.എസ്, സിനോജ്, സതീഷ്, രാമപ്രസാദ്, ജിഷ്ണു, സഞ്ജയ്‌, വൈഷ്ണവ്, അശ്വിൻ, ആദിത്, അക്ഷയ്,ശ്രീരാഗ്, അഭിഷേക് എന്നിവർ പങ്കെടുത്തു.

Advertisment