/sathyam/media/post_attachments/HE2lahkpQnEzaL84dP2x.jpg)
പാലക്കാട്:അധ്വാനിക്കാൻ മനസും ജോലിയിൽ കൃത്യതയും സൂക്ഷ്മതയുമുണ്ടെങ്കിൽ നെറ്റിപ്പട്ടമുണ്ടാക്കാൻ എളുപ്പമാണെന്നാണ് കല്ലടിക്കോട് കാഞ്ഞിക്കുളം ചങ്ങരത്ത് വീട്ടിൽ ബിന്ദു പറയുന്നത്.അല്പം കലാവാസന കൂടിയുണ്ടെങ്കിൽ നെറ്റിപ്പട്ടങ്ങളിൽ കലാവിരുതുകൊണ്ടു വിസ്മയം തീർക്കാനും കഴിയും.ചെറുപ്പം മുതലേ വരയുടെ മേഖലയിൽ സജീവമായ ബിന്ദു ഇപ്പോൾ അലങ്കാര നെറ്റിപ്പട്ടങ്ങൾ നിർമിച്ച് ശ്രദ്ധ നേടുന്നു.കോവിഡ് ലോക്ക്ഡൌൺ കാലത്താണ് കൂടുതലായി ഈ മേഖലയിലേക്ക് തിരിയുന്നത്.വെറുതേ വീട്ടിലിരിക്കാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് നെറ്റിപ്പട്ടത്തിലെത്തിയത്.നെറ്റിപട്ടം തയ്യാറാക്കണമെങ്കിൽ അതിന്റെ കൃത്യമായ കണക്കുകളും ശാസ്ത്രീയതയും അറിയണം.
നെറ്റിപ്പട്ടത്തെക്കുറിച്ചുള്ള അറിവുകൾ നേടാനുള്ള ശ്രമമായിരുന്നു പിന്നീട്.യുട്യൂബ് കുറെയൊക്കെ സഹായകമായി.നെറ്റിപ്പട്ടത്തിന്റെ തിളക്കമാണ് ഇപ്പോൾ ബിന്ദുവിന്റെ വീടിന്റെ ഐശ്വര്യം.വീട്ടിൽ വച്ചുണ്ടാക്കുന്ന ലക്ഷണമൊത്ത അലങ്കാര നെറ്റിപ്പട്ടങ്ങൾക്കു പിന്നിൽ കലയോടുള്ള ആവേശമുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിൽ ധാരാളം നെറ്റിപ്പട്ടങ്ങൾ നിർമിച്ചു.ഒരടി മുതൽ പലവലിപ്പമുള്ള നെറ്റിപ്പട്ടമാണ് തയ്യാറാക്കുന്നത്.800 രൂപ മുതൽ അവയുടെ അലങ്കാരത്തിനും നിർമിതിക്കും അനുസരിച്ചാണ് വില.തൃശ്ശൂരിൽനിന്നാണ് ഇതിനു വേണ്ട വസ്തുക്കൾ വാങ്ങുന്നത്.
/sathyam/media/post_attachments/NSKDUZkRIMgKnH5opOAa.png)
നെറ്റിപ്പട്ടത്തിൽ കാണുന്ന സ്വർണ്ണ നിറമാർന്ന ബോളുകൾ ചെയ്യുന്നതിനാണ് സമയം വേണ്ടി വരിക.ഫൈബർ പോലെ തോന്നിക്കുന്ന ബേസാണ് നിർമാണത്തിനുപയോഗിക്കുന്നത്. വെൽവെറ്റ് തുണി തുന്നിയെടുക്കുകയും വേണം.കൃത്യമായ കണക്കുകളിൽ നിർമിച്ചാൽ മാത്രമേ നെറ്റിപ്പട്ടത്തിൽ ഐശ്വര്യം നിറയൂ എന്നും
വ്രത നിഷ്ഠകൾ പാലിച്ച് പരമ്പരാഗത മുറ പ്രകാരമാണ് ഇത് ചെയ്യുന്നതെന്നും ബിന്ദു പറയുന്നു.
അലങ്കാരമെന്ന നിലയിലാണ് ഏറെപ്പേരും നെറ്റിപ്പട്ടം വാങ്ങുന്നത്.ഇതിനു പുറമെ ഗ്ലാസ് പെയിന്റ്,പോട്ട് പെയിന്റിംഗ് വർക്കുകളും ബിന്ദു ചെയ്യാറുണ്ട്.കുടുംബശ്രീ വഴി ഇതിനുള്ള പരിശീലനവും നേടിയിട്ടുണ്ട്.
ഭർത്താവ് വേണുഗോപാൽ കാർഷിക വൃത്തി ചെയ്യുന്നു.
മക്കൾ:വർഷ,വിവേ