New Update
Advertisment
ഹോക്കി കളിയോട് സാമ്യമുള്ള ഒരു നാടന്‍ വിനോദമാണ് കാരകളി. കാരത്തല്ല്, കാരത്തട്ട്, കാരവെട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നാട്ടിന്‍ പുറങ്ങളില്‍ നടക്കാറുണ്ടായിരുന്ന ഒരു വിനോദമാണ് ഇത്.
പേര് സൂചിപ്പിക്കുന്നതുപോലെ കാരമണികള്‍ തട്ടിക്കളിക്കുന്നതാണ് ഈ വിനോദം. സാധാരണയായി പാടശേഖരങ്ങളിലാണ് ഇത് നടക്കുന്നത്.
കളിസ്ഥലത്തിന്റെ രണ്ട് പകുതികളിലായി രണ്ട് ടീമുകള്‍ നിലയുറപ്പിക്കുന്നു. ഇരുടീമുകളിലെയും കളിക്കാരുടെ എണ്ണം തുല്യമാകണം. കളിസ്ഥലത്തിന് മധ്യത്തില്‍ വച്ചിരിക്കുന്ന കാരമണി മുളവടികൊണ്ട് എതിര്‍ടീമിന്റെ കളത്തിന്റെ അതിര്‍ത്തി കടത്തിയാല്‍ ഒരു പോയിന്റ് കിട്ടും. നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്നവര്‍ ജയിക്കും.