സംസ്കൃത സർവ്വകലാശാല : ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ രണ്ടിന് തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‍സി./എം.എസ്.‍ഡബ്ല്യു./എം.പി.ഇ.എസ്./പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻ‍ഡ് സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രോസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ ഒമ്പതിന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കുവാനുള്ള അവസാന തീയതി സെപ്തംബർ 23. പിഴയോടെ സെപ്തംബർ 28 വരെയും സൂപ്പ‍ർ ഫൈനോടെ സെപ്തംബർ 30 വരെയും അപേക്ഷകൾ സ്വീകരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment
Advertisment