ഓണക്കാലത്ത് പൊടിപൊടിക്കുമോ പപ്പട വിപണി?

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

സദ്യ വട്ടത്തിന് രുചിപ്പടക്കം തീർക്കുന്ന പപ്പടത്തിന് ഓണക്കാലം അടുക്കുമ്പോഴും കച്ചവടം പൊടിഞ്ഞു തകർന്ന നിലയിലാണ്.   അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും പപ്പടനിർമാണത്തിന്റെ പ്രതിസന്ധിക്ക് കാരണമായി. ഉഴുന്ന്, പപ്പടക്കാരം, എണ്ണ എന്നിവയുടെ വിലകൂടി. അയൽ സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഉഴുന്ന് ആവശ്യത്തിന് കിട്ടുന്നില്ല. യന്ത്രങ്ങളുപയോഗിച്ച് നിർമിച്ച് പായ്ക്കുചെയ്ത പപ്പടങ്ങളുടെ കടന്നുവരവും ദോഷകരമായി ബാധിച്ചു. പരമ്പരാഗത രീതിയിൽ വെയിലത്തുവച്ചാണ് പപ്പടം ഉണക്കുന്നത്.

Advertisment

publive-image

മഴക്കാലത്ത് വെയിലിൽ പപ്പടം ഉണക്കിയെടുക്കുന്ന ചെറുകിടക്കാരുടെ ദുരിതം ഇരട്ടിയായിരുന്നു. ജോലിഭാരവും തൊഴിലാളികളുടെ കുറവും നിലനിൽക്കെ കുഴയ്ക്കാനും പരത്താനും ഇപ്പോൾ യന്ത്രമുണ്ട്.  ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പപ്പടം വിലക്കുറവിൽ ലഭിക്കുന്നുണ്ട്. അത് വി​റ്റാൽ നല്ല ലാഭം ലഭിക്കുമെന്നതാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്.

ചെറിയ പപ്പടം, വലിയ പപ്പടം, ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം,കുരുമുളക് പപ്പടം, ഗുരുവായൂർ പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്.

Advertisment