ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: നിലമ്പൂരിൽ റബർ മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശി കളത്തിങ്ങൽ തൊടി അബ്ദുൾ നാസർ (49) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.
Advertisment
പി.വി.അബ്ദുള്‍ വഹാബ് എം.പിയുടെ ഉടമസ്ഥതയിലുള്ള തോട്ടുപൊയിലിലെ റബര്‍ എസ്റ്റേറ്റില്‍ മരം മുറിക്കുന്നതിനിടെയാണ് കൊമ്പ് മുറിഞ്ഞ് നാസറിന്‍റെ ദേഹത്ത് വീണത്.
ഗുരുതര പരിക്കേറ്റ നാസറിനെ മറ്റു തൊഴിലാളികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.