കൊല്ലത്ത് ലഹരി സംഘങ്ങളെ തേടി കടലിലും കരയിലും പോലീസ്-എക്‌സൈസ് സംയുക്ത പരിശോധന

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: തീരക്കടലിലും മത്സ്യബന്ധന ഹാർബറുകളിലും അഴിമുഖങ്ങളിലും പോലീസ് എക്‌സൈസ് സംഘം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേരുകൾ തേടി സംയുക്ത പരിശോധന ശക്തമാക്കി. കടലും ഹാർബറുകളും, അഴിമുഖങ്ങളും പരിശോധനയ്ക്ക് വേദികളാക്കിയത്. ആഴക്കടിലിലെ ലഹരി സംഘങ്ങളെ തേടി പോലീസ് പോലീസിന്റെ ഇന്റർസെപ്റ്റർ ബോട്ടുകളായ യോദ്ധയും ദർശനയുമാണ് കൊല്ലം തീരക്കടലിൽ തിരച്ചിൽ ശക്തമാക്കിയത്. അഴിമുഖങ്ങളിലും കടലിലും മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റോർ റൂമുകളടക്കം പരിശോധന സംഘം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. പതിവില്ലാത്ത പോലീസ് എക്‌സൈസ് സംഘത്തിന്റെ പരിശോധനകൾ മത്സ്യതൊഴിലാളികൾക്ക് ആകാംഷയായി. പരിശോധനകൾക്ക് നീണ്ടകര തീരദേശ ഇൻസ്‌പെക്ടർ ആർ. രാജേഷ് നേതൃത്വം നൽകി.

Advertisment

എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മധുസൂധനൻ പിളള, ശങ്കർ, പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോൺ,ബോട്ട് മാസ്റ്റർമാരായ വിജയസാരഥി, ആന്റണി ജെ. എ.എസ്.ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ചാൾസ് ആന്റണി, വിഷ്ണു സുരേന്ദ്രൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജിത്ത് കുമാർ, ബിനുമോൻ, ജയകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽകുമാർ, അൻസർ, സുധീർബാബു, അനിൽ, ഷൈനി, ഗംഗ എന്നിവരും ടെക്‌നിക്കൽ സ്റ്റാഫുകളായ രാജേഷ് നാരായൺ, രാജൻപിളള, ശ്രീകുമാർ, ഹരിക്കുട്ടൻ, സന്തോഷ് എന്നിവരും പരിശോധനയുടെ ഭാഗമായി. വരും ദിവസങ്ങളിലും സംയുക്ത പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisment