കൊല്ലം വെട്ടിക്കവലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: വെട്ടിക്കവല വില്ലേജിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലം വിജിലന്‍സ് സ്‌ക്വാഡിന്റെ പിടിയിൽ. ചിതറ, മാങ്കോട് ചന്ദ്രോദയത്തില്‍ സുമേഷ്.സി. (43) ആണ് പിടിയിലായത്.
വീട് വയ്ക്കുന്നതിന്റെ ഭാഗമായി മണ്ണ് നിരപ്പാക്കുന്നത് സംബന്ധിച്ച് ജിയോളജി സാക്ഷ്യപത്രത്തിന് വെട്ടിക്കവല സ്വദേശി എസ്തര്‍ അപേക്ഷ നല്‍കിയിരുന്നു.

Advertisment

ശനിയാഴ്ച ഭൂമി പരിശോധന സംബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥനായ സുമേഷ് എസ്തറിന്റെ ഭര്‍ത്താവ് വിക്ടറിനോട് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിക്ടര്‍ വിജലന്‍സിന് പരാതി നല്‍കി. വിജലന്‍സിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ നല്‍കിയ 2000രൂപ സുമേഷിന് നല്‍കുകയും ഉടന്‍ തന്നെ സംഘം സുമേഷിനെ പിടികൂടുകയുമായിരുന്നു.

കൈക്കൂലിയായി വാങ്ങിയ 2000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. സുമേഷ് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി പരിസരവാസികളുടെ ആരോപണം.

Advertisment