ആറന്മുള വള്ളസദ്യകഴിക്കാൻ നാളെ കൊല്ലത്ത് എത്തിയാൽ മതി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
valla-sadya-

കൊല്ലം: കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനയാത്രയും ആറന്മുള സദ്യയുണ്ണാനുള്ള സൗകര്യവുമൊരുക്കുന്നു. നാളെ രാവിലെ 5ന് ആരംഭിക്കുന്ന യാത്രയിൽ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, കവിയൂർ ഗുഹാക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. ആറന്മുളവള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രമുള്ള നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെട്ട സദ്യയിലും പങ്കെടുക്കാം. 850 രൂപയാണ് ടിക്കറ്റ് നിരക്ക്.

Advertisment
Advertisment