തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് കനകക്കുന്ന് നിശാഗന്ധിയിൽ തിരിതെളിഞ്ഞു. 12വരെ ജില്ലയിലെ 32 വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാർ അണിനിരക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും അപർണ ബാലമുരളിയും മുഖ്യാതിഥികളായി.
/sathyam/media/post_attachments/8xiCNFDNT28MoKtvEKzH.png)
പ്രളയത്തിന്റെയും കൊവിഡിന്റെയും നാളുകൾക്കുശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും പറഞ്ഞു. എല്ലാവർക്കും മുഖ്യമന്ത്രി ഓണാശംസകൾ നേർന്നു.
വർഷങ്ങൾക്കുശേഷം ഒത്തുചേരാനും ആഘോഷിക്കാനും കിട്ടിയ അവസരമാണിതെന്നും ദീപാലങ്കാരത്തിൽ തിളങ്ങുന്ന തലസ്ഥാനം ഏറെ മനോഹരമാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു. തന്റെ ഇന്നുവരെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണാഘോഷത്തിനാണ് സാക്ഷിയാകുന്നതെന്ന് അപർണ ബാലമുരളി പറഞ്ഞു. ഇരുവർക്കും സ്നേഹോപഹാരങ്ങൾ മുഖ്യമന്ത്രി കൈമാറി.
മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ, എം.പിമാരായ ശശിതരൂർ, എ.എ റഹിം, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ഐ.ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ടൂറിസം ഡയറക്ടർ പി.ബി നൂഹ് എന്നിവരും പങ്കെടുത്തു.
കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച ഇലഞ്ഞിത്തറ പാണ്ടി മേളത്തോടെയായിരുന്നു ചടങ്ങിന് തുടക്കം. ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിച്ച 'ഒരുമയുടെ ഓണം' എന്ന സംഗീത ശില്പവും അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us