/sathyam/media/post_attachments/SPYSzZXVS39RnuTegGsb.jpg)
ഈ ഓണത്തിന്, ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ ബോഷ് അപ്ഗ്രേഡ് ഉത്സവത്തിലൂടെ നിങ്ങളുടെ അടുക്കള അനുഭവം ഉയര്‍ത്തുക, പ്രത്യേകിച്ച് നിങ്ങളുടെ സദ്യ മുമ്പെങ്ങുമില്ലാത്തവിധം. പുതിയ ബോഷ് ഹോം അപ്ലയന്‍സ് വാങ്ങുമ്പോള്‍ ഏത് ബ്രാന്‍ഡിന്റെയും പഴയ ഉപകരണങ്ങള്‍ക്ക് (എസി, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍ ) 10,000 രൂപവരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭ്യമാക്കുന്നതാണ് ഓഫര്‍. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഏതാനും നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ക്ക് മൂല്യം അളക്കാം.
മാത്രമല്ല, സെപ്റ്റംബര്‍ 30ന് മുമ്പ് ഏതെങ്കിലും ബോഷ് ഹോം, കിച്ചന്‍ ഉപകരണം വാങ്ങുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 15 ശതമാനംവരെ കാഷ് ബാക്കും 1500 രൂപ മുതല്‍ തുടങ്ങുന്ന ഇഎംഐയും ലഭ്യമാകും. ഇതോടൊപ്പം മൂന്നു വര്‍ഷത്തെ ബൃഹത്തായ വാറണ്ടിയും, 50ശതമാനം ഇളവില്‍ അധിക വാറണ്ടിയും ലഭിക്കും. ഈ ആറ് ഉപകരണങ്ങളിലൂടെ നിങ്ങളുടെ ഓണം സൂപ്പര്‍ സ്‌പെഷ്യലാക്കുക: കാര്യക്ഷമമായ സ്‌പേസ് മാനേജ്‌മെന്റിനായി വഴക്കമുള്ള 3 ഡോര്‍ റഫ്രജറേറ്റര്‍ തെരഞ്ഞെടുക്കുക!
മുഴുവന്‍ പച്ചക്കറികളും ബാക്കി വരുന്നതും ഐസ്‌ക്രീമുകളും പലചരക്കും മറ്റുള്ളവയും ഉള്‍ക്കൊള്ളിക്കുക എന്നതാണ് ഇന്ത്യന്‍ ഫ്രിഡ്ജ് ഉടമകളുടെ നിത്യേനയുള്ള ദൗത്യം. ദിവസവും ഉള്ള ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബോഷ് മാക്‌സ് ഫ്‌ളെക്‌സ് ഉപയോഗിക്കാം. നിങ്ങളുടെ ആവശ്യമനുസരിച്ച് ഫ്രിഡ്ജായോ ഫ്രീസറായോ ഉപയോഗിക്കാന്‍ മൂന്നാമതൊരു കംപാര്‍ട്ട്‌മെന്റ് വാഗ്ദാനം ചെയ്യുന്നതാണ് ഇത്. താപനില മാറ്റാന്‍ സാധിക്കുന്നതും ഇന്റലിജന്റ് സെന്‍സറുകള്‍ ഉള്ളതുമായ ഫ്രിഡ്ജ് നിങ്ങളുടെ സ്‌പേസ് പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം കാണുന്നു, ഒപ്പം മിച്ചം വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വേസ്റ്റും മുമ്പെങ്ങും ഇല്ലാത്ത വിധം കുറയ്ക്കുന്നു.
പുതിയ ആവശ്യങ്ങള്‍ക്കായി നവീകരിച്ച ബ്രാസ് ബര്‍ണറുകള്‍ അടുപ്പാണ് ഇന്ത്യന്‍ അടുക്കളയുടെ നിര്‍ണായക ഭാഗം. കുടുംബം ഒന്നാകെ ആസ്വദിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇതിലാണ്. നവീകരണവും എന്‍ജിനീയറിങ്ങും ചേരുമ്പോള്‍ സ്റ്റൗ പോഷകത്തിന്റെ ചൂളയായി മാറുന്നു. കാര്‍ബണ്‍ പുറന്തള്ളാതെ കത്തുന്ന തീവ്രമായ നീല ജ്വാലകളെ കൃത്യമായി നിയന്ത്രിക്കാന്‍ നൂതന സാങ്കേതികവിദ്യയും സൗകര്യപ്രദമായ നോബുകളും ഉപയോഗിച്ച്, പ്രായോഗികമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഓട്ടോ ഇഗ്‌നിഷനും ദൃഢമായ കാസ്റ്റ് അയേണ്‍ പാന്‍ സപ്പോര്‍ട്ടും ബോഷ് ഗ്യാസ് അടുപ്പുകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. അത്തരം വലിയ കുടുംബങ്ങള്‍ക്കായി, നവീകരിച്ച ബര്‍ണറില്‍ ശുദ്ധമായ പിച്ചള കൊണ്ട് നിര്‍മ്മിച്ച മൂന്ന് ഫ്‌ളേം റിംഗുകള്‍ ഉള്‍പ്പെടുന്നു, നിങ്ങളുടെ ഭക്ഷണം തുല്യമായി പാചകം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ മികച്ച താപ വിതരണം നല്‍കുന്നു.
നിങ്ങളുടെ മസാലകളുടെ ആധികാരികത നിലനിര്‍ത്തുക വലിയ കാര്യങ്ങള്‍ ചെറിയ പാക്കേജുകളിലാണ് വരുന്നതെന്ന് അവര്‍ പറയുന്നു, എല്ലാ അടുക്കളകള്‍ക്കും ആവശ്യമായ ചെറിയ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. നിങ്ങളുടെ ഗ്രീന്‍ ടീക്ക് ചൂടുവെള്ളം ഉണ്ടാക്കാന്‍ ഒരു കെറ്റില്‍, നിങ്ങള്‍ക്ക് ദൈനംദിന ആരോഗ്യകരമായ പാനീയം ഉണ്ടാക്കാന്‍ ജ്യൂസ് എക്സ്ട്രാക്ടറുകള്‍, ഹാന്‍ഡ് മിക്സറുകള്‍, ഭക്ഷണം മിക്സ് ചെയ്യാനും ബ്ലിറ്റ്‌സ് ചെയ്യാനുമുള്ള ഫുഡ് പ്രോസസറുകള്‍ - നിങ്ങളുടെ അടുക്കളയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇങ്ങനെ നിരവധി ചെറിയ വീട്ടുപകരണങ്ങള്‍ ഉണ്ട്. ഓരോ ഇന്ത്യന്‍ അടുക്കളയിലെയും ചെറിയ വീട്ടുപകരണങ്ങളുടെ വിശുദ്ധ ചഷകമാണ് മിക്‌സര്‍ ഗ്രൈന്‍ഡര്‍, പ്രത്യേകിച്ച്, രുചികളുടെയും ടെക്സ്ചറുകളുടെയും ആധികാരികത നിലനിര്‍ത്തിക്കൊണ്ട് വരണ്ടതും നനഞ്ഞതുമായ ഗ്രൈന്‍ഡിംഗ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്റ്റോണ്‍ പൗണ്ടിംഗ് ടെക്നോളജിയുള്ള ബോഷില്‍ നിന്നുള്ളത് പോലെയുള്ള ഒന്ന്.
പുക ഇല്ലാത്ത പാചകം ആസ്വദിക്കൂ പാചകം ചെയ്യുന്നത് ധാരാളം ചൂട്, ഈര്‍പ്പം, പുക എന്നിവ ഉണ്ടാക്കും, ഇത് നിങ്ങളുടെ അടുക്കളയുടെ ചായം പൂശിയ ഭിത്തികളെ നശിപ്പിക്കുകയും ഉയരത്തിലുള്ള നിങ്ങളുടെ സീലിങ്ങില്‍ പാടുകള്‍ വരുത്തുകയും ചെയ്യും. ചിമ്മിനികള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച മാര്‍ഗമാണെങ്കിലും, മിക്ക ചിമ്മിനികളിലും പരിപ്പ് വേവിക്കുക, പൂരി വറുക്കുക, ഇറച്ചികള്‍ റോസ്റ്റ് ചെയ്യുക തുടങ്ങിയ ഭാരമേറിയ ഇന്ത്യന്‍ പാചകം സൃഷ്ടിക്കുന്ന തീവ്രമായ പുകയെ നേരിടാന്‍ വിധം സജ്ജീകരിച്ചിട്ടില്ല. നിങ്ങള്‍ക്ക് വേണ്ടത് ഒരു സീമെന്‍സ് കിച്ചണ്‍ ചിമ്മിനിയാണ്, അത് അടുപ്പ് സജീവമാകുമ്പോള്‍ സ്വയം ഓണാകും, ഇന്ത്യന്‍ പാചകത്തിന് അനുയോജ്യമായി വായു ശുദ്ധീകരിക്കുകയും ചെയ്യും.
ഡിഷ്‌വാഷര്‍ ഉപയോഗിക്കൂ സമയം നേടൂസിങ്കില്‍ നിറയുന്ന പാത്രങ്ങളേക്കാള്‍ വേത്തില്‍ കൂടുന്ന മറ്റൊന്നും ഉണ്ടാകില്ല. ഇതേ കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെയും കൈകള്‍ തണുത്ത വെള്ളത്തില്‍ ഇടാതെയും എത്രയും പെട്ടെന്ന് ഡിഷ്‌വാഷറില്‍ ഇവ ലോഡ് ചെയ്ത് ആ സമയം മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കൂ! പല വലിപ്പത്തിലുള്ള പാത്രങ്ങളെ കുറിച്ച് വേവലാതിപ്പെടാതെ, വീടിന് ഉപകാരപ്രദമായ ഷെഡ്യൂള്‍ ഒരുക്കുക. ഇന്ത്യയിലെ നൂതനമായ പാത്രങ്ങളെ ഉള്‍ക്കൊള്ളും വിധമുള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന ബാസ്‌ക്കറ്റുകളുമായാണ് ബോഷ് ഡിഷ്‌വാഷര്‍ വരുന്നത്.നിങ്ങളുടെ ഫോണില്‍ നിന്നും എവിടെ ഇരുന്നും ഡിഷ്‌വാഷര്‍ നിയന്ത്രിക്കുകയും ചെയ്യാം.
പാത്രങ്ങളിലെ ബാക്കിയുള്ള ഓയിലും വസ്തുക്കളും കഴുകാതെ തന്നെ നേരിട്ട് ഉപയോഗിക്കാന്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ സഹായിക്കുന്നു.അലക്കാനുള്ളത് എറിഞ്ഞാല്‍ മാത്രം മതി
അലക്ക് ഇനി ഒരിക്കലും കഠിനമായ ഒരു ജോലിയാകില്ല! ഓരോ തവണയും എത്ര വെള്ളവും ഡിറ്റര്‍ജന്റും വേണമെന്ന് തനിയെ കണ്ടെത്തുന്ന വാഷിങ് മെഷീന്‍ വാങ്ങുന്നത് പരിഗണിക്കുക. ബോഷിന്റെ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് ചുളുങ്ങാതെ തിരുമാനുള്ള ഫീച്ചറുണ്ട്. ചുളുക്ക് 50 ശതമാനം കുറയ്ക്കുന്നു. ഊര്‍ജ ലാഭവും ശബ്ദ രഹിത പ്രവര്‍ത്തനവും ഉറപ്പാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us