/sathyam/media/post_attachments/IKzevPx0LEOqcMwvVwPH.jpg)
ചാത്തന്നൂർ: പാരിപ്പള്ളിയിൽ മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിയിൽ ബഹളമുണ്ടാക്കി അക്രമം അഴിച്ചുവിട്ട കേസില്‍ രണ്ട് പ്രതികളെ പോലീസ് പിടികൂടി, കല്ലുവാതുക്കൽ മേവനക്കോണം ശ്രീരാഗത്തിൽ രാജേന്ദ്ര കുറുപ്പ് മകൻ ചിഞ്ചു എന്ന ശരത്ത് കുമാർ (34), ശ്രീരാമപുരം ആഴാത്ത് വീട്ടിൽ രാമചന്ദ്രൻ മകൻ തേനി എന്ന അനീഷ് (33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഒന്നാം പ്രതിയും പട്ടാളക്കാരനുമായ ശരത്ത് കുമാറും രണ്ടാം പ്രതിയായ അനീഷും കല്ലുവാതുക്കൽ വയലിൽതൃക്കോവിൽ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷപരിപാടിയിൽ മദ്യപിച്ചെത്തുകയായിരുന്നു. തുടർന്ന് ഓണപരിപാടികൾ അലങ്കോലമാക്കുകയും പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും ചെളിയിലിട്ട് ഉരുട്ടുകയും ചെയ്തുവെന്നാണ് പരാതി
അക്രമികൾ സമീപത്തുണ്ടായിരുന്ന വാഴക്കുലകളും മറ്റും വെട്ടി നശിപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാരിപ്പളളി പോലീസ് ഇൻസ്പെക്ടർ അജബ്ബാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, സാബുലാൽ, എസ്.സി.പി.ഒ നൗഷാദ് സി.പി.ഒമാരായ സുഭാഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us