ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/mmPEZ8ipQbjRvhTGESUb.jpg)
വിദൂര വിദ്യാഭ്യാസ, ഓൺലൈൻ സമ്പ്രദായത്തിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത (റഗുലർ) ബിരുദങ്ങൾക്ക് തുല്യമാക്കി യു.ജി.സി (യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ). വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് യു.ജി.സി തീരുമാനം.
Advertisment
ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്നിഷ് ജെയ്ൻ അറിയിച്ചു. പലയിടത്തും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും പരമ്പരാഗത കോഴ്സുകൾക്കുമുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമായാണ് നൽകുന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്നതും അല്ലാത്തതുമായ സർവകലാശാലകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us